ആനക്കെടുപ്പതു പൊന്നുണ്ടേ song clear karaoke with lyrics ആയിരപ്പറ film
ആനയ്ക്കെടുപ്പത് പൊന്നുണ്ടേ SONG KARAOKE
LYRICS
ആ..ആ.ആ...ആ..
ആനയ്ക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യ കല്ലുകൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്ത് ചെറിയ രത്നം പെറുക്കാൻ അപ്സരകന്യകളേ പോരൂ (ആനയ്ക്കെടുപ്പത്..)
ആനയ്ക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യ കല്ലുകൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്ത് ചെറിയ രത്നം പെറുക്കാൻ അപ്സരകന്യകളേ പോരൂ (ആനയ്ക്കെടുപ്പത്..)
നിരിഗരി നിരിഗരി നിരി നിധപ മമപാ
ഗഗ രിരി സസ നിനി ധനി സരിഗ
സരിഗമപധസനിഗരിസനിധപമഗരി
മുത്തുക്കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി (2)
പത്തരമാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി (2)
നീ വരുമീവഴി പൂ വിതറുന്നതു തങ്കക്കിനാവോ കാറ്റോ (ആനയ്ക്കെടുപ്പത്..)
മാളികവാതിൽ തുറന്നു താലപ്പൊലികൾ ഉഴിഞ്ഞു (2)
ചെപ്പുക്കുടങ്ങളിൽ പൊന്നും കൊണ്ടൊരു മഞ്ചലിലേറി (2)
നീ വരുമീ വഴി പൂ വിതറുന്നത് സങ്കല്പങ്ങളോ (2)
കാറ്റോ കാറ്റോ...(ആനയ്ക്കെടുപ്പത്..)
Comments